2009, ഏപ്രിൽ 18, ശനിയാഴ്‌ച

ഹീറോഹോണ്ട ചുള്ളന്റെ കേമത്തരം

തൊണ്ണൂറുകളുടെ ആദ്യം ഹീറോഹോണ്ട നാട്ടിൻപുറത്തു ഒരുകാഴ്ച്ചയായിവരുന്ന കാലം, അക്കലത്ത് ഒരു ചങ്ങായിക്കു കിട്ടിയ കോളാണ് എഴുതുന്നത്. കക്ഷി തന്റെ പഴയകാറില് എവിടെയോ യാത്രപോയിട്ട് വരുകയാണ് അപ്പോളതാ പിന്നിലൊരു പളപളാ തിളങ്ങുന്ന ഹീറോ ഹോണ്ട, ഓടിക്കുന്ന മഹാൻ ഗമ വിടാതെ ഇരിക്കുന്നത് കണ്ടപ്പോ ഒന്നൂടെ നോക്കി അപ്പോളതാ അയാള് അടുത്തേയ്ക്ക് ചേർത്തിട്ട് ചോദിക്കുന്നു തനിക്കു ഹീറോ ഹോണ്ട ഓടിക്കൻ അറിയുമോ.. സുഹ്രത്തിനു അത് അത്ര പിടിയ്ക്കഞ്ഞതു കൊണ്ട് കേട്ട ഭാവം വയ്ക്കാതെ ഇരുന്നു അപ്പോ പിന്നേം ചോദ്യം എടോ തനിക്ക് ഹീറോ ഹോണ്ട ഓടിക്കൻ അറിയുമോന്ന്.. പളപളാ തിളങ്ങുന്നതാണേലും വെറും രണ്ടുചക്ക്രക്കാരന്റെ ആ അഹങ്കാരം തീരെ പിടിയ്ക്കാഞ്ഞ സുഹ്രത്ത് തെല്ലു ദേഷ്യത്തോടെ ചോദിച്ചു അറിയാങ്കി ഇപ്പോ ഇയാക്ക് എന്തോ വേണം.. , ഹീറോ ഹോണ്ട ചുള്ളന്റെ മറുപടി കേട്ട സുഹ്രത്ത് ശരിക്കും കിടുങ്ങി ‘എന്റെ ചേട്ടാ എങ്കി ഇതിന്റെ ബ്രേക്ക് എവിടാന്ന് ഒന്ന് പറഞ്ഞു താ, ഒന്നു നിർത്തട്ടെ..’

2009, ഏപ്രിൽ 16, വ്യാഴാഴ്‌ച

ആദിയിലേക്ക്‌ സ്വഗതം

ആദിയിലേക്ക്‌ സ്വഗതം .